മൊഹാലി: അത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രനിമിഷമായിരുന്നു. ആദ്യമായി ഒരു കേരളാതാരം ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്കുപ്പായമണിഞ്ഞ് ആദ്യവിക്കറ്റെടുത്ത നിമിഷം.
ഇംഗ്ലണ്ടിന്റെ മാര്‍ക്ക് ബുച്ചറുടെ വിക്കറ്റാണ് ഇന്ത്യയ്ക്കുവേണ്ടി മലയാളിതാരം ടിനു യോഹന്നാന്‍ എടുത്തത്. ബുച്ചര്‍ വെറും നാല് റണ്‍സെടുത്ത് നില്ക്കെ, സ്ലിപ്പില്‍ ലക്ഷ്മണാണ് ടിനു യോഹന്നാന്റെ പന്തില്‍ ക്യാച്ചെടുത്തത്. മൊഹാലിയിലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ് ക്രിക്കറ്റ് കാണാന്‍ ടിവിയ്ക്കുമുന്നിലിരുന്ന ആയിരക്കണക്കിന് കേരളീയര്‍ക്ക് അത് ആഹ്ലാദനിമിഷമായി.
അധികം വൈകാതെ രണ്ടാമത്തെ വിക്കറ്റും ടിനു തന്നെ നേടി. ട്രെസ്കോത്തിക്കിന്റെ ലെഗ്സ്റംമ്പ് തെറിപ്പിച്ചുകൊണ്ടായിരുന്നു ടിനു യോഹന്നാന്റെ രണ്ടാമത്തെ വിക്കറ്റ്. അരങ്ങേറ്റത്തില്‍ തന്നെ ടിനു ശ്രദ്ധേയനാവുകയാണ്. ടിനുവിനു പുറമെ പേസ് ബൗളര്‍മാരായ ഇഖ്ബാല്‍ സിദ്ദിഖി, സഞ്ജയ് ബംഗാര്‍ എന്നീ പുതുമുഖങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്.