ശ്രീലങ്കന്‍ പര്യടനം: സച്ചിന്‍ കളിക്കില്ല
മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ടെസ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കില്ല. ആഗസ്ത് ഒമ്പത് വ്യാഴാഴ്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ നടന്ന സ്കാനിംഗില്‍ സച്ചിന്റെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
സച്ചിന്‍ പൂര്‍ണമായും കളിക്കാന്‍ പ്രാപ്തനല്ലെന്ന് ഡോക്ടര്‍മാര്‍ സ്കാനിംഗിനു ശേഷം തീര്‍ച്ചപ്പെടുത്തുകയായിരുന്നു. സച്ചിന്‍ കളിക്കില്ലെന്ന കാര്യം സ്കാനിംഗ് നടത്തിയ റേഡിയോളജിസ്റ് ബുജംഗ് പൈയും സമ്മതിച്ചിട്ടുണ്ട്.
മൂന്നു ടെസ്റുകളടങ്ങുന്നതാണ് ശ്രീലങ്കയിലെ പരമ്പര. സച്ചിന്റെ അഭാവത്തില്‍ ജേക്കബ് മാര്‍ട്ടിന്‍ ടീമില്‍ സ്ഥാനം നേടും. പരിക്കു മൂലം വി.വി.എസ്. ലക്ഷ്മണും ആശിഷ് നെഹ്റയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയിട്ടില്ല.
കഴിഞ്ഞയാഴ്ച ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിലും പരിക്കുമൂലം സച്ചിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications