Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സി.ബി.ഐ അധികൃതര്‍ സച്ചിനെ കണ്ടു

മുംബൈ: ക്രിക്കറ്റ് കോഴ അന്വേഷണങ്ങളുടെ ഭാഗമായി സി.ബി.ഐ അധികൃതര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കണ്ടു. സപ്തംബര്‍ എട്ട് വെള്ളിയാഴ്ച ഉച്ചയോടെയാണ് അധികൃതര്‍ സച്ചിനെ കണ്ടത്. ഈ വിവരം ടെണ്ടുല്‍ക്കര്‍ വാര്‍ത്താ ഏജന്‍സിക്കു ഫാക്സ് sachinചെയ്യുകയായിരുന്നു.

ഒരു അനൗദ്യോഗിക സന്ദര്‍ശനം എന്നാണ് അദ്ദേഹം ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. സി.ബി.ഐ സ്പഷ്യല്‍ ക്രൈംബ്രാഞ്ച് ജോയിന്റ് ഡയറക്ടര്‍ ആര്‍.എന്‍.സവാനി, ഓഫീസര്‍ ഗണപതി എന്നിവരാണ് ടെണ്ടുല്‍ക്കറുടെ മുംബൈയിലുള്ള വസതിയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയത്.

കളികള്‍ക്കിടയ്ക്ക് ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമില്‍ പുറത്തുനിന്നുള്ളവര്‍ സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതായി തെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി.

കളിക്കാര്‍ തമ്മിലുള്ള ബന്ധം, ഡ്രസിംഗ് റൂമിലെ പൊതുവായ അന്തരീക്ഷം, കളിയുടെ ഗുണങ്ങളും ദോഷങ്ങളും തുടങ്ങിയവയെപ്പറ്റിയൊക്കെ ചര്‍ച്ച നടത്തി. കളിയില്‍ പുരോഗതി വരുത്തുന്നതു സംബന്ധിച്ച് തന്റെ അഭിപ്രായം ആരാഞ്ഞതായും തെണ്ടുല്‍ക്കര്‍ അറിയിച്ചു.

ക്രിക്കറ്റ് കോഴ യുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി സി.ബി.ഐ കാണുന്ന ചെയ്യുന്ന17-ാമത്തെ വ്യക്തിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

Story first published: Friday, September 8, 2000, 5:30 [IST]
Other articles published on Sep 8, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+