Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: ദൂരദര്‍ശനില്‍ കാണിയ്ക്കാന്‍ നിര്‍ദേശം

ദില്ലി: ഇന്ത്യാ-പാക് മത്സരങ്ങളിലെ ഇനിയുള്ള മൂന്ന് ഏകദിനങ്ങളും മൂന്ന് ടെസ്റുകളും സംപ്രേഷണം ചെയ്യുന്നതിന് ദൂരദര്‍ശന് അനുമതി നല്കണമെന്ന് സുപ്രീംകോടതി ടെന്‍സ്പോര്‍ട്സിനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 17 ബുധനാഴ്ച ഈ കേസ് സംബന്ധിച്ച വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് നഷ്ടപരിഹാരമായി ടെന്‍സ്പോര്‍ട്സിന് നല്കേണ്ട തുക എത്രയെന്ന് തിട്ടപ്പെടുത്തുന്നതിന് മുമ്പായി ദൂരദര്‍ശനോട് 50 കോടി രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 10 കോടി രൂപ ദൂരദര്‍ശന്‍ കോടതിയില്‍ കെട്ടിവച്ചിരുന്നു. ഇതിന് പുറമെ 40 കോടി രൂപ കൂടി കെട്ടിവയ്ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഏപ്രില്‍ 15ന് സുപ്രീംകോടതി ഈ കേസില്‍ അന്തിമവിധി പറയും. ചീഫ് ജസ്റിസ് വി.എന്‍. ഖാരെയാണ് ഈ വിധി പുറപ്പെടുവിച്ചത്. ഈ മത്സരങ്ങളിലൊന്നിലും സ്വന്തം പരസ്യങ്ങള്‍ നല്കരുതെന്നും ദൂരദര്‍ശനെ കോടതി വിലക്കിയിട്ടുണ്ട്.

തങ്ങള്‍ക്ക് മാത്രമായി ലഭിച്ച സംപ്രേഷണാവകാശം ദൂരദര്‍ശനുമായി പങ്കുവയ്ക്കാനാവില്ലെന്ന് നേരത്തെ ടെന്‍ സ്പോര്‍ട്സിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. 200 കോടി രൂപ നല്കിയാണ് തങ്ങള്‍ സംപ്രേഷണാവകാശം വാങ്ങിയതെന്നും കപില്‍ സിബല്‍ വാദിച്ചു. പക്ഷെ ഈ വാദമുഖങ്ങള്‍ കോടതി മുഖവിലയ്ക്കെടുത്തില്ല. കൂടുതല്‍ പേര്‍ക്ക് കളി കാണാന്‍ കഴിയുന്ന സ്ഥിതിവിശേഷമുണ്ടാകണമെന്ന അഭിപ്രായത്തിനാണ് കോടതി കൂടുതല്‍ പ്രാധാന്യം നല്കിയത്.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+