രഞ്ജി ട്രോഫി : കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി : രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു. ഫാസ്റ് ബൗളര്‍ പ്രശാന്ത് ചന്ദ്രനാണ് 14 അംഗ ടീമിലെ ഏക പുതുമുഖം. കെ.എന്‍. അനന്തപത്മനാഭനാണ് ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റന്‍ സുനില്‍ ഒയാസിസ്.
നവംബര്‍ ഒന്ന് ബുധനാഴ്ച വിജയവാഡയില്‍ ആന്ധ്രപ്രദേശിനെതിരെയും എട്ടിന് ഹൈദരാബാദില്‍ ഹൈദരാബാദിനെതിരെയുമാണ് കേരളത്തിന്റെ ആദ്യ രണ്ട് മത്സരങ്ങള്‍. ഇതിന് ശേഷമുള്ള മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഒക്ടോബര്‍ 24 ചൊവാഴ്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഈ മൂന്ന് മത്സരങ്ങള്‍ കൊച്ചിയിലാണ് നടക്കുന്നത്.
ടീം : കെ.എന്‍. അനന്തപത്മനാഭന്‍ (ക്യാപ്റ്റന്‍), സുനില്‍ ഒയാസിസ് (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ഗിരിലാല്‍, എം.പി.സൊറാബ്, അജയ് കുടുവ, എസ്.ശങ്കര്‍, ശ്രീകുമാരന്‍ നായര്‍, കമറുദ്ദീന്‍, ബി.രാംപ്രകാശ്, എം.സുരേഷ്കുമാര്‍, ടിനു യോഹന്നാന്‍, രഞ്ജിത് മേനോന്‍, പ്രശാന്ത് മേനോന്‍. പി.ബാലചന്ദ്രന്‍ പരിശീലകനായി തുടരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications