ആതന്‍സ്: ഒളിമ്പിക് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനലില്‍ കടന്നെങ്കിലും സുമ ശിരൂര്‍ നിരാശപ്പെടുത്തി.
ഫൈനലില്‍ സുമ ശിരൂര്‍ എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ചൈനയ്ക്കാണ് സ്വര്‍ണ്ണം. റഷ്യ വെള്ളിയും ചെക്ക് റിപ്പബ്ലിക്വെങ്കലവും നേടി.
10 മീറ്റര്‍ എയര്‍ റൈഫിളില്‍ യോഗ്യതാ റൗണ്ടില്‍ സുമ ശിരൂര്‍ ഏഴാം സ്ഥാനത്തോടെയാണ് ഫൈനലില്‍ കടന്നത്. ഈയിനത്തില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതയായിരുന്ന അഞ്ജലി ഭാഗവത് യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.