സ്റീവ് വോ കൊച്ചിയിലെത്തുന്നു
കൊച്ചി: ആസ്ത്രേലിയയുടെ ടെസ്റ് ക്രിക്കറ്റ് ടീം നായകന്‍ സ്റീവ് വോ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്നു. ഇക്കുറി ക്രിക്കറ്റല്ല, ഒരു കമ്പനിയുടെ പ്രചരണമാണ് സ്റീവ് വോയുടെമുഖ്യപരിപാടിയെന്നുമാത്രം.
ആഗസ്ത് 18 തിങ്കളാഴ്ചയാണ് സ്റീവ് വോ കൊച്ചിയിലെത്തുന്നത്. ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ എ.എം.പി സാന്മാറിന്റെ ബ്രാന്‍ഡ് അംബാസിഡറായ വോ ആ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ത്ഥമാണ് കൊച്ചിയില്‍ എത്തുന്നത്.
എ.എം.പി സന്മാറിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന സ്റീവ് വോ എറണാകുളം നഗരത്തിലെ ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തും. രാവിലെ എത്തുന്ന അദ്ദേഹം ഉച്ചവരെ ഇവിടെ ചെലവഴിക്കും. ജനസേവാശിശുഭവന്റെ സ്കൂള്‍ കെട്ടിട നിര്‍മാണ ഫണ്ടിന്റെ ഉദ്ഘാടനച്ചടങ്ങിലും വോ പങ്കെടുക്കും. സ്റീവ് വോയാണ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യുക. യോഗത്തില്‍ മുഖ്യപ്രഭാഷകന്‍ സിനിമാതാരം സുരേഷ് ഗോപിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications