Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനു ശേഷം സ്റീവ് വോ വിരമിക്കും

ദില്ലി: 2003ല്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനു ശേഷം അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് വിരമിക്കുമെന്ന് ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ. ഒരു ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകകപ്പ് കഴിയുന്ന സമയം ഇതിന് അനുകൂലമാണെങ്കിലും അന്ന് വിരമിക്കല്‍ നടക്കുമോ എന്ന് തീര്‍ച്ച പറയാന്‍ പറ്റില്ലെന്ന് സ്റീവ് വോ പറഞ്ഞു.

ആസ്ത്രേലിയയെ ലോകത്തെ മികച്ച ടീമാക്കുകയാണ് എന്റെ ലക്ഷ്യം. വേറൊരു ടീമിനും ആസ്ത്രേലിയയുടെ റിക്കാര്‍ഡുകള്‍ തകര്‍ക്കാന്‍ പറ്റരുത്. തുടര്‍ച്ചയായി 16 ടെസ്റുകള്‍ ജയിക്കാന്‍ കഴിയുമെന്ന് എനിക്ക് നേരത്തെ ഉറപ്പില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ 17ാമത്തെ ടെസ്റ് ജയം ഞാനാഗ്രഹിക്കുന്നു - വോ പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ കളിക്കാരെ എഴുതിത്തള്ളാന്‍ അദ്ദേഹം തയ്യാറായില്ല. സച്ചിനെ ജീനിയസ് എന്നു വിശേഷിപ്പിച്ച സ്റീവ് മുംബൈയിലെപ്പോലെ സച്ചിന്‍ കളിക്കുകയാണെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഒരു ടീമിനും കഴിയില്ലെന്ന് പറഞ്ഞു. വെസ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയ്ക്ക് ചില ശക്തികളുണ്ടെങ്കിലും ടെക്നിക്കിന്റെ കാര്യത്തില്‍ സച്ചിന്റെ അടുത്തെങ്ങുമെത്തില്ല.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാണ്. നൂറു കോടി ജനങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുന്നത് ഗാംഗുലിയുടെ മൈതാനത്തെ നീക്കങ്ങളെ ബാധിക്കും - ഇന്ത്യന്‍ ക്യാപ്റ്റന്റെ തന്ത്രങ്ങളെയും ബാറ്റിംഗിനെയും സൂചിപ്പിച്ചുകൊണ്ട് വോ പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+