Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗസിയും സ്റെഫിയും വിവാഹിതരായി

നെവാദ: ടെന്നീസ് താരങ്ങളായ ആന്ദ്രേ അഗസിയും സ്റെഫിഗ്രാഫും വിവാഹിതരായി. ലാസ് വെഗാസിലെ നെവാദയില്‍ നടന്ന സ്വകാര്യവും ലളിതവുമായ ചടങ്ങിലാണ് ഇവര്‍ വിവാഹിതരായത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ പ്രണയബദ്ധരായിരുന്നു. ഇവരുടെ ആദ്യകുഞ്ഞ് ഡിസംബറില്‍ പിറക്കുമെന്ന് അടുത്ത കൂട്ടുകാര്‍ പറയുന്നു.

ജീവിതത്തിലെ വിവാഹമെന്ന അധ്യായം തുടങ്ങാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ തീര്‍ത്തും അനുഗൃഹീതരാണെന്ന് അഗസിയും സ്റെഫിയും വിവാഹാനന്തരം നടത്തിയ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. 32വയസ്സുകാരിയായ സ്റെഫിയുടെ ആദ്യ വിവാഹമാണിത്. എന്നാല്‍ 31 കാരനായ അഗസി നടി ബ്രൂക്ക് ഷീല്‍ഡിനെ നേരത്തെ വിവാഹം ചെയ്തിരുന്നു. 1999ല്‍ ഇവര്‍ വിവാഹമോചനം നേടി.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+