പൂഞ്ഞാറിലെ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം 13 ന്
തിരുവനന്തപുരം: കേരളസ്പോര്‍ട്സ് കൗണ്‍സില്‍ 23 ലക്ഷം രൂപ മുടക്കി കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ എസ് എം വി ഹൈസ്കൂളില്‍ നിര്‍മ്മിച്ച സ്പോര്‍ട്സ് കോംപ്ലക്സും സ്റ്റേഡിയവും ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. കേരളസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ബി ബാലചന്ദ്രന്‍ അറിയിച്ചതാണിത്.
സ്പോര്‍ട്സ് കോംപ്ല്ലക്സിന്റെ ഉദ്ഘാടനം മന്ത്രി വി സി കബീര്‍ നിര്‍വഹിക്കും. ജി വി രാജാ പവലിയന്‍ ഉദ്ഘാടനം പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജും ജി വി രാജായുടെ ഛായാചിത്രത്തിന്റെ അനാഛാദനം അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരന്‍ രാമവര്‍മ്മരാജായും നിര്‍വഹിക്കും.
കേരളത്തില്‍ കായികസംസ്കാരം വളര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച കേണല്‍ ജി വി രാജയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ പത്തിനാണ് സ്റ്റേഡിയവും സ്പോര്‍ട്സ് കോംപ്ലക്സും ഉദ്ഘാടനം ചെയ്യുന്നത്.
മികച്ച സ്പോര്‍ട്സ് ലേഖനത്തിനുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ് ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകന്‍ മുസ്തഫ കമാലിന് നല്‍കും. അകാലചരമമടയുന്ന കളിമുറ്റങ്ങള്‍ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ് . ഏറ്റവും മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മലയാളമനോരമ ഫോട്ടോഗ്രാഫര്‍ പി.മുസ്തഫയ്ക്കാണ്. ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച പറന്ന് പറന്ന് എന്ന ഫോട്ടോയാണ് അവാര്‍ഡിനര്‍ഹമായത്.
ഒക്ടോബര്‍ 13 നു നടക്കുന്ന ചടങ്ങില്‍ ഈ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
