Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്: ശ്രീനാഥ് കളിക്കില്ല

കൊളംബോ: ഇന്ത്യയുടെ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് ശ്രീലങ്കയ്ക്കെതിരായ അടുത്ത രണ്ട് ടെസ്റുകളിലും കളിക്കില്ല. ഇടതുകൈവിരലിന് മുറിവേറ്റതിനാലാണ് ശ്രീനാഥിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത്.

ആഗസ്ത് 18 ശനിയാഴ്ച രാവിലെ നടത്തിയ എക്സ്റേ ടെസ്റില്‍ ശ്രീനാഥിന്റെ ഇടതുകൈയുടെ ചെറുവിരലിന് താഴെയായി ചതവുണ്ടെന്ന് വ്യക്തമായതായി കോച്ച് ജോണ്‍ റൈറ്റ് പറഞ്ഞു.

ആദ്യടെസ്റിലെ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ശ്രീനാഥിന് പരിക്കേറ്റത്. ശ്രീലങ്കയുടെ ഫെര്‍ണാണ്ടോയുടെ ഏറ് കൈയില്‍ കൊണ്ടതിനെ തുടര്‍ന്ന് ബാറ്റ് ചെയ്യാതെ പിന്മാറാന്‍ ശ്രീനാഥ് നിര്‍ബന്ധിതമാവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലും ശ്രീനാഥ് ബാറ്റ് ചെയ്തില്ല. രണ്ട് ഇന്നിംഗ്സിലും ബൗള്‍ ചെയ്ത ശ്രീനാഥ് ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഒരു മാസത്തോളം ശ്രീനാഥിന് കളിക്കാനാവില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ ഈ ബൗളറുടെ അഭാവം നിഴലിക്കും. ഒക്ടോബറില്‍ നടക്കുന്ന ദക്ഷിണാഫ്രന്‍ പര്യടനത്തില്‍ ശ്രീനാഥ് കളിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറും വി.വി.എസ്.ലക്ഷ്മണും അനില്‍ കുംബ്ലെയുമില്ലാത്ത ഇന്ത്യന്‍ ടീമിന് ശ്രീനാഥിന്റെ അഭാവം കൂടിയാവുന്നതോടെ ശ്രീലങ്കയ്ക്കെതിരായ അടുത്ത ടെസ്റുകളില്‍ ഏറെ പണിപ്പെടേണ്ടിേവരും.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+