തിരുവനന്തപുരം: മൂന്നാറില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഉന്നത കായിക പരിശീലന കേന്ദ്രം തുടങ്ങും. ഫിബ്രവരി 19 തിങ്കളാഴ്ച സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. ബാലചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. 12 കോടി രൂപയാണ് മൊത്തം നിര്‍മ്മാണച്ചെലവ് . ഇതില്‍ ഏഴുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതമായി നല്‍കും. ഒന്നര കൊല്ലം കൊണ്ട് പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
ഹൈ ആള്‍ട്ടിട്ട്യൂഡ് സ്പോര്‍ട്സ് ട്രെയിനിംഗ് ആന്റ് ഫെസിലിറ്റി സെന്റര്‍എന്ന് പേരിടുന്ന ഈ പരിശീലനകേന്ദ്രത്തില്‍ ഒളിമ്പിക്സിലും ഏഷ്യാഡിലും തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ശൈത്യകാലാവസ്ഥയില്‍ നടക്കുന്ന കായിക മേളകളിലും പങ്കെടുക്കാന്‍ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കും.
ഇന്‍ഡോര്‍ സ്റേഡിയം, ജിംനാസ്റ്റിക്സ്് ക്ലബ്, ഹെല്‍ത്ത് ക്ലബ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍, ഗസ്റ്റ് ഹൗസ്, ടെന്നീസ് കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട് , വോളിബോള്‍ കോര്‍ട്ട് എന്നിവയും ഓപ്പണ്‍ പ്ലേ ഗ്രൗണ്ട്, കൊമേഴ്സ്യല്‍ കോംപ്ലക്സ്്, പൂര്‍ണ സജ്ജീകരണത്തോടുകൂടിയ മെഡിക്കല്‍ സെന്റര്‍ എന്നിവ ഈ കേന്ദ്രത്തിലുണ്ടാകും.