ഗെയിംസ്: സ്പോര്‍ട്സ് കൗണ്‍സില്‍ വിലയിരുത്തും
തിരുവനന്തപുരം: ഹൈദരാബാദില്‍ നടന്ന ദേശീയ കായികമേളയിലെ കേരളത്തിന്റെ മോശപ്പെട്ട പ്രകടനം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വിലയിരുത്തും.
കേരളത്തിന്റെ മോശപ്പെട്ട പ്രകടനത്തിന് പരിശീലകരോ അസോസിയേഷനുകളോ കാരണമായിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കൗണ്‍സില്‍ പ്രസിഡന്റ് സി. മോഹനചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മതിയായ പരിശീലനമില്ലാത്തതു കൊണ്ട് കേരളം അത്ലറ്റിക്സിലും ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയ കളികളിലും പിന്നോട്ടു പോവുകയാണെന്ന് ഒളിമ്പ്യന്‍ സുരേഷ് ബാബു ചൂണ്ടിക്കാട്ടിയിരുന്നു. ചില അസോസിയേഷനുകളിലെ കലഹവും ദേശീയ ഗെയിംസിലെ പ്രകടനം മോശമാവാന്‍ കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും- മോഹനചന്ദ്രന്‍ പറഞ്ഞു.
Story first published: Monday, December 30, 2002, 23:53 [IST]
Other articles published on Dec 30, 2002
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
