കായികതാരങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള മലയാളി കായികതാരങ്ങളെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കും.
ഇതിനായി സംസ്ഥാനത്തിന് പുറത്തുള്ള മലയാളി കായികതാരങ്ങളുടെ പട്ടിക ഉടന്‍ തയാറാക്കുമെന്ന് കായികമന്ത്രി കെ. സുധാകരന്‍ ജൂലായ് 22 ഞായറാഴ്ച അറിയിച്ചു. ദേശീയഗെയിംസില്‍ പങ്കെടുക്കാനുള്ള കായിക താരങ്ങളെ സജ്ജമാക്കുന്നത് സംബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ ഗെയിംസിനായുള്ള കേരള ടീമിന്റെ പരിശീലനം തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടക്കും. ഇക്കുറി കുതിരയോട്ടം, ഗോള്‍ഫ് തുടങ്ങിയ മത്സരവിഭാഗങ്ങളിലും കേരളം ടീമിനെ അയക്കും. ഇതാദ്യമായാണ് ഈ വിഭാഗങ്ങളില്‍ കേരളം ടീമിനെ അയക്കുന്നത്.
ദേശീയ ഗെയിംസില്‍ മെഡലുകള്‍ നേടുന്ന കായികതാരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് തുക വര്‍ധിപ്പിക്കണമെന്ന് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളെ സജ്ജമാക്കുന്നത് സംബന്ധിച്ച് ഒരു ഉന്നതതലയോഗം അടുത്ത മാസം ആദ്യവാരം കൂടുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications