Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഫോളോ ഓണ്‍

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ദക്ഷിണാഫ്രിക്കക്ക് ഫോളോ ഓണ്‍. ശ്രീലങ്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 522-നെതിരെ അവര്‍ക്ക് 238 റണ്‍ മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റിന് 112 റണ്ണെടുത്തിട്ടുണ്ട്.

എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടിയതില്‍ പ്രധാന പങ്കു വഹിച്ചത് സ്പിന്‍ ബൗളറായ മുത്തയ്യ മുരളീധരനാണ്. രണ്ടാം ദിവസം വീണ രണ്ടു വിക്കറ്റുകളും കരസ്ഥമാക്കിയ മുരളി മൂന്നാം ദിവസം നാലു വിക്കറ്റുകള്‍ കൂടി നേടി.

മറുഭാഗത്ത് ഉപുല്‍ ചന്ദനയില്‍ നിന്നും കുമാര ധര്‍മ്മസേനയില്‍ നിന്നും മുരളിക്ക് നല്ല പിന്തുണ ലഭിച്ചു. ചന്ദന രണ്ടും ധര്‍മ്മസേന ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ സനത് ജയസൂര്യക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.

മുരളി ആഞ്ഞടിച്ചപ്പോഴും ഇളകാതെ നിന്ന് ഡാരില്‍ കള്ളിനന്‍ പുറത്താകാതെ നേടിയ 114 റണ്ണാണ് ദക്ഷിണാഫ്രിക്കയെ 200 കടക്കാന്‍ സഹായിച്ചത്. ഒരറ്റത്തു വിക്കറ്റു വീണു കൊണ്ടിരിക്കുമ്പോഴും ശ്രീലങ്കന്‍ ബൗളര്‍മാരെ ശിക്ഷിച്ച കള്ളിനന്റെ ഇന്നിംഗ്സില്‍ 12 ഫോറും ഒരു സിക്സും ഉണ്ടായിരുന്നു.

ഫോളോഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരായ ഗാരി കേഴ്സ്റണും മക്കെന്‍സിക്കും വീണ്ടും ദീര്‍ഘമായ ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചില്ല. 25 റണ്ണെടുത്ത മക്കെന്‍സി ചന്ദനയുടെ പന്തില്‍ അര്‍ജുന രണതുംഗക്ക് പിടികൊടുത്തു. 55 റണ്ണെടുത്ത കേഴ്സ്റണ്‍ റണ്ണൗട്ടാവുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ 25 റണ്ണോടെ ജാക്വിസ് കാലിസാണ് ക്രീസില്‍.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+