Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്ക് ഒന്നാമിന്നിംഗ്സില്‍ 522 റണ്‍

ഗാലെ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യക്രിക്കറ്റ് ടെസ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ശ്രീലങ്ക 522 റണ്ണെടുത്തു. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സനത് ജയസൂര്യയും യുവതാരം മഹേല ജയവര്‍ധനെയുമാണ് മികച്ച സ്കോറിലെത്താന്‍ ശ്രീലങ്കയെ സഹായിച്ചത്. ജയസൂര്യ 148-ഉം ജയവര്‍ധനെ 167-ഉം റണ്ണെടുത്തു.

ഒന്നാം ദിവസം ടോസ് നേടിയ ശ്രീലങ്കാ ക്യാപ്റ്റന്‍ സനത് ജയസൂര്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അട്ടപ്പട്ടുവുമൊത്ത് ജയസൂര്യ ഒന്നാം വിക്കറ്റില്‍ത്തന്നെ ഇന്നിംഗ്സിന് അടിത്തറ പാകി. ഒന്നാം വിക്കറ്റിന് ഇരുവരും ചേര്‍ന്ന് 190 റണ്ണിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

പിന്നീട് ജയസൂര്യയും അട്ടപ്പട്ടുവും (54) റസ്സല്‍ ആര്‍നോള്‍ഡും (5) വേഗത്തില്‍ പുറത്തായെങ്കിലും ജയവര്‍ധനെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി. ഇന്നിംഗ്സിന്റെ അവസാനം ആഞ്ഞടിച്ച ചാമിന്ദ വാസ് ശ്രീലങ്കന്‍ ടോട്ടല്‍ പിന്നെയും ഉയര്‍ത്തി. വാസ് 54 റണ്ണെടുത്തു.

ദക്ഷിണാഫ്രിക്കക്കുവേണ്ടി ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കും പോള്‍ ആദംസും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. കാലിസ്, എന്‍റ്റിനി, ബോയെ, കുള്ളിനന്‍ എന്നിവര്‍ക്ക് ഓരോ വീക്കറ്റു വീതം ലഭിച്ചു.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+