Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംഗര്‍ കപ്പ് ശ്രീലങ്കക്ക്

കൊളംബോ: സിംഗര്‍ കപ്പിലെ ജൈത്രയാത്ര ശ്രീലങ്ക പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് തോല്പിച്ച് ശ്രീലങ്ക സിംഗര്‍ കപ്പ് ജേതാക്കളായി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റിന് 294 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് ഒമ്പതു വിക്കറ്റിന് 264 റണ്‍സേ നേടാന്‍ കഴിഞ്ഞുള്ളൂ.

ഗാരികേസ്റ്റനും എ. ഹാളും മികച്ച തുടക്കം നല്‍കിയിട്ടും ദക്ഷിണാഫ്രിക്കക്ക് അത് മുതലാക്കാനൊത്തില്ല. 44ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. മുരളീധരന്‍ തന്നെയാണ് മാന്‍ ഒഫ് ദ മാച്ച്.

ഗാരി കേസ്റ്റനാണ് (76) ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ചു നിന്നത്. എന്നാല്‍ മുരളീധരന്റെ മാന്ത്രികസ്പിന്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളെ തല്ലികെടുത്തി. നാല് വിക്കറ്റ് വീണതിനു ശേഷം ജോണ്ടി റോഡ്സ് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ധര്‍മസേനയുടെ പന്തില്‍ റോഡ്സ(43)് പുറത്തായി. പിന്നീട് ലാന്‍ ക്ലുസ്നറാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ ശിരസിലേറ്റിയത്. എന്നാല്‍ 43 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത ക്ലുസ്നര്‍ മുരളീധരന്റെ മുന്നില്‍ മുട്ട്മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

നേരത്തെ 68 റണ്‍സ് നേടിയ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയാണ് ശ്രീലങ്കന്‍ ഇന്നിങ്സിന് അടിത്തറയിട്ടത്. ഓപ്പണര്‍ ഗുണവര്‍ധനെയും(49) സംഗക്കാരയും (43) ആര്‍നോള്‍ഡും (51) ശ്രീലങ്കക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+