For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗര്‍ കപ്പ്: ശ്രീലങ്ക-ദക്ഷിണാഫ്രിക്ക ഫൈനല്‍

By Staff

കൊളംബോ: പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തോല്പിച്ച് ദക്ഷിണാഫ്രിക്ക ത്രിരാഷ്ട്ര സിംഗര്‍ കപ്പ് ഫൈനലില്‍ കടന്നു. 14ന് നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.

44.1 ഓവറില്‍ 153 റണ്‍സിന് പാക്കിസ്ഥാനെ പുറത്താക്കിയ ദക്ഷിണാഫ്രിക്ക 37.3 ഓവറാവുമ്പോഴേക്കും വിജയലക്ഷ്യം കണ്ടു. 62 പന്തില്‍ നിന്നും 46 റണ്‍സ് നേടി പുറത്താവാതെ നിന്ന ഓപ്പണര്‍ ഗാരികേസ്റ്റനാണ് ടോപ്പ് സ്കോറര്‍.

ആറിന് 19 എന്ന അതിദയനീയനിലയില്‍ നിന്നാണ് പാക്കിസ്ഥാന്‍ 153 റണ്ണിലെത്തിയത്. അവസാനവിക്കറ്റില്‍ 55 റണ്‍ നേടിയ ഷോഹെയ്ബ് മാലിക്കും മുഷ്താക്ക് അഹമ്മദുമാണ് പാക്കിസ്ഥാന്റെ മുഖം രക്ഷിച്ചത്.

എട്ട് ഓവറില്‍ 20 റണ്‍ മാത്രം വഴങ്ങി നാല് വിക്കറ്റ് കൊയ്ത ഡേവിഡ് ടെര്‍ബര്‍ഗ് പാക്കിസ്ഥാന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു. ടെര്‍ബര്‍ഗ് ആണ് മാന്‍ ഒഫ് ദ മാച്ച്.

പാക്കിസ്ഥാന്റെ മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം ദക്ഷിണാഫ്രിക്കയുടെ തീ പാറുന്ന ബൗളിങിനു മുമ്പില്‍ അടിപതറി വീണു. ഓപ്പണര്‍ ഇമ്രാന്‍ നസീര്‍ പൊള്ളോക്കിന്റെ ഓവറില്‍ പൂജ്യനായി പുറത്തായതോടെ പാക്കിസ്ഥാന്റെ പതനം ആരംഭ്ിച്ചു. സയീദ് അന്‍വര്‍ (6), യൂനസ്ഖാന്‍ (3), ഇന്‍സമാം ഉള്‍ ഹക്ക് (0), യൂസഫ് യുഹാന (2) എന്നിങ്ങനെയായിരുന്നു പാക്കിസ്ഥാന്റെ പ്രഗത്ഭ ബാറ്റ്സ്മാന്‍മാരുടെ പ്രകടനം.

അസ്ഹര്‍ മഹമ്മൂദും (36), ഷോഹൈബ് മാലിക്കും (28) മുഷ്താക്ക് അഹമ്മദും(34 നോട്ടൗട്ട്) മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.

ടൂര്‍ണമെന്റിലെ എല്ലാ കളിയിലും തോറ്റാണ് പാക്കിസ്ഥാന്‍ പുറത്തായത്.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+