സിംഗര്‍കപ്പ്: പാക്കിസ്ഥാന് 242 റണ്‍ വിജയലക്ഷ്യം
കൊളംബോ: സിംഗര്‍കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് 242 റണ്‍ വിജയലക്ഷ്യം. നേരത്തെ ടോസ് നേടി ബാറ്റിംഗാരംഭിച്ച ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്ണെടുത്തു.
ദക്ഷിണാഫ്രിക്കക്കുവേണ്ടി മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ് നേടിയ 83 റണ്ണാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ സവിശേഷത. നാലു ഫോറും ഒരു സിക്സും നേടിയ കാലിസിന്റെ അച്ചടക്കമുള്ള ഇന്നിംഗ്സിന് തിരശ്ശീലയിട്ടത് അബ്ദുള്‍ റസാഖാണ്.
ഓപ്പണര്‍മാരായ ഗാരി കേഴ്സ്റ്റണ്‍ 52-ഉം ആന്‍ഡ്രൂ ഹാള്‍ 27-ഉം റണ്ണെടുത്തു. 39 റണ്ണെടുത്ത ഡാരില്‍ കള്ളിനന്‍ റണ്‍ ഔട്ടായി. ജോണ്ടി റോഡ്സ് 13 റണ്ണിനും ലാന്‍സ് ക്ലൂസ്നര്‍ 14 റണ്ണിനും പുറത്തായി.
പാക്കിസ്ഥാനുവേണ്ടി അബ്ദുള്‍ റസാഖ് 10 ഓവറില്‍ 36 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അസ്ഹര്‍ മെഹ്മൂദ് 47 റണ്ണിനും മുഷ്താഖ് അഹ്മദ് 59 റണ്ണിനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യരണ്ടു മത്സരങ്ങളും ശ്രീലങ്കയോട് പരാജയപ്പെട്ട ഇരുടീമുകള്‍ക്കും ഈ മത്സരം നിര്‍ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications