സിഡ്നി : ഒളിംപ്ക്സിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളുടെ ആദ്യ ദിവസം തന്നെ ഇന്ത്യയ്ക്കു തിരിച്ചടി. ഷോട്ട് പുട്ടില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ടു രാജ്യാന്തര താരങ്ങളായ ശക്തി സിംഗും ബഹാദൂര്‍ സിംഗും സപ്തംബര്‍ 22 വെള്ളിയാഴ്ച ഒന്നാം വട്ട മത്സരത്തില്‍ തന്നെ പുറത്തായി.
ഗ്രൂപ്പ് എ യില്‍ ശക്തി സിംഗ് 17 ാം സ്ഥാനത്തും ഗ്രൂപ്പ് ബി യില്‍ ബഹാദൂര്‍ സിംഗ് 13 ാം സ്ഥാനത്തുമാണ് എത്തിയത്. യോഗ്യതാ മാര്‍ക്കായ 20.10 മീറ്ററിന്റെ അടുത്തെങ്ങുമെത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല. ശക്തി ഏറിഞ്ഞത് 18.40 മീറ്റര്‍ മാത്രം. ബഹാദൂര്‍ ആകട്ടെ 18.70 മീറ്റര്‍ ദൂരത്തോളം ഷോട്ട്പായിച്ച് തന്റെ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തു.