ലണ്ടന്‍: ഇംഗ്ലണ്ടുമായി മൊഹാലിയില്‍ നടക്കുന്ന ആദ്യടെസ്റില്‍ വീരേന്ദ്രഷെവാഗ് കളിക്കരുതെന്ന് അന്താരാഷ്ട്രക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഈ ടെസ്റില്‍ ഷെവാഗ് കളിക്കുമോ എന്നു കാത്തിരിക്കുകയാണ്. ഷെവാഗിനെ ടീമിലെടുത്താല്‍ അതിനെ വളരെ ഗൗരവമായി കാണും-ഐസിസി വക്താവ് ജോനാഥന്‍ ഹെമസ് ഒരു പത്രത്തിന്് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റില്‍ അമിതമായി അപ്പീല്‍ ചെയ്തതിന് അടുത്ത ഒരു ടെസ്റില്‍ കളിക്കരുതെന്ന് വീരേന്ദ്രഷെവാഗിനെ മാച്ച് റഫറി മൈക്ക് ഡെന്നീസ് വിലക്കിയിരുന്നു.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന മൂന്നാമത് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റില്‍ വീരേന്ദ്രഷെവാഗ് കളിച്ചില്ല. മാച്ച് റഫറിയുടെ വിലക്കിനെ മാനിച്ചാണ് വീരേന്ദ്രഷെവാഗ് ഈ ടെസ്റില്‍ നിന്നും വിട്ടുനിന്നത്. എന്നാല്‍ ഈ ടെസ്റിനെ അനൗദ്യോഗികമായി ഐസിസി പ്രഖ്യാപിച്ചിട്ടുള്ളതിനാലാണ് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യടെസ്റില്‍ വീരേന്ദ്രഷെവാഗ് കളിക്കരുതെന്ന് ഐസിസി വിലക്കിയത്.
എന്നാല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൂന്നാംടെസ്റിനെ ഔദ്യോഗികടെസ്റായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് വീരേന്ദ്രഷെവാഗിനെ മാച്ച്റഫറിയുടെ വിധിയെ മാനിച്ച് മൂന്നാംടെസ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്.
ഇതോടെ ക്രിക്കറ്റ് വിവാദ് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. വീരേന്ദ്രഷെവാഗിനെ അടുത്ത ടെസ്റില്‍ നിന്നും ഐസിസി വിലക്കിയതിനോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.