സ്കൂള്‍ പാഠ്യപദ്ധതിയില്‍ സ്പോര്‍ട്സ് ഉള്‍പ്പെടുത്തും
കൊച്ചി: സ്കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പോര്‍ട്സ് പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി.സി കബീര്‍ അറിയിച്ചു. നിയമ സഭയില്‍ അവതരിപ്പിച്ച സ്പോര്‍ട്സ് ബില്ലില്‍ ഇതിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത നിയമ സഭാ സമ്മേളനത്തില്‍ തന്നെ ബില്‍ നിയമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളാ സ്റ്റേറ്റ് അമച്വര്‍ അത്ലറ്റിക് അസോസിയേഷനും തൃശൂര്‍ കറന്റ് ബുക്സും സംയുക്തമായി എറണാകുളം വൈ എം സി എ യില്‍ സംഘടിപ്പിച്ച സ്പോര്‍ട്സ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദര്‍, സ്പോര്‍ട്സ് ലേഖകര്‍ എന്നിവരുമായി കൂടിയാലോചിച്ച് സംസ്ഥാനമൊട്ടാകെ ചര്‍ച്ചകളും തെളിവെടുപ്പും നടത്തിയാണ് ബില്‍ തയ്യാറാക്കിയത്. ബില്‍ നിയമമാകുന്നതോടെ കായിക മേഖലയില്‍ പുത്തനുണര്‍വുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
പി.കെ. ശിവദാസ് തയ്യാറാക്കിയ സമഗ്ര സ്പോര്‍ട്സ് വിജ്ഞാന കോശത്തിന്റെ പ്രകാശനവും സെമിനാറിനോടനുബന്ധിച്ചു നടന്നു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
പ്രഫ. കെ.ജെ പോള്‍ സെമിനാറില്‍ മുഖ്യ പ്രബന്ധമവതരിപ്പിച്ചു.മേയര്‍ കെ.കെ സോമസുന്ദര പണിക്കര്‍, സ്പേര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്് ഇ.എസ് ജോസ്,കൊച്ചി എഫ് എം സ്റ്റേഷന്‍ അസി. ഡയറക്ടര്‍ സെബാസ്റ്റ ്യന്‍, ജി.തോമസ്, കെ.എം.ഐ.മേത്തര്‍, ഡോ. ജോസ് സഖറിയാസ്, എ. എന്‍. രവീന്ദ്ര ദാസ് എന്നിവര്‍ സംസാരിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications