ഏഷ്യാകപ്പ് ടീം മെയ് അഞ്ചിന്
ബാംഗ്ലൂര്‍: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റനെയും മെയ് അഞ്ചിന് തെരഞ്ഞെടുക്കും. ടീമംഗങ്ങള്‍ പിന്നീട് പൂനെയില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഇക്കാര്യം അറിയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓണണറി സെക്രട്ടറി ജയ്വന്ത് ലെലെ പറഞ്ഞു.
എന്നാല്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ് ടീമിലുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ലെലെ മടിച്ചു. അക്കാര്യം സെലക്ഷന്‍ കമ്മറ്റി മാത്രമേ വെളിപ്പെടുത്തൂവെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടു ടെസ്റ് മത്സരങ്ങളില്‍ ശ്രീനാഥ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന ഏകദിന പരമ്പരയിലും ഷാര്‍ജാ കപ്പിലും അദ്ദേഹം കളിച്ചിരുന്നില്ല. ശ്രീനാഥ് ഇനി ഏകദിനങ്ങള്‍ കളിച്ചേക്കില്ലെന്ന് ഇന്ത്യന്‍ കോച്ച് കപില്‍ ദേവ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ശ്രീനാഥ് ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. ശ്രീനാഥിന്റെ തീരുമാനം ഏപ്രിലില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications