Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാതുവെപ്പിനെക്കുറിച്ചന്വേഷിക്കാന്‍ സ്കോട്ട്ലണ്ട് യാര്‍ഡ് പോലീസ് ഇന്ത്യയിലെത്തുന്നു

ദില്ലി: ഇംഗ്ലണ്ട് ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്കോട്ട്ലണ്ട് യാര്‍ഡ് പോലീസ് ഇന്ത്യയിലെത്തും. പാര്‍ലമെന്റില്‍ ഉപചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്ന ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആവശ്യമാവുകയാണെങ്കില്‍ ദില്ലി പോലീസ് അവരുടെ സഹായം സ്വീകരിക്കുമെന്ന് അദ്വാനി പറഞ്ഞു. വാതുവെപ്പില്‍ ഉള്‍പ്പെട്ട ഒരാളുടെ പേര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാള്‍ക്ക് വെളിപ്പെടുത്തിയിട്ടുണ്ടെന്ന മനോജ് പ്രഭാകറിന്റെ പ്രസ്താവനയ്ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല. വാതുവെപ്പ് നിയമവിധേയമാക്കാനുള്ള നിര്‍ദേശങ്ങളൊന്നും പരിഗണനയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് സി.ബി.ഐ. നടത്തുന്ന അന്വേഷണം എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടുപിടിക്കപ്പെട്ടവരെ വിദേശത്ത് താമസിക്കുന്നവരായാല്‍ പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.

കേസുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് ഇതുവരെ രണ്ടുപേരെ അറസ്റു ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വാതുവെപ്പില്‍ എത്ര പണം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.ഠറ>

Story first published: Tuesday, May 2, 2000, 5:30 [IST]
Other articles published on May 2, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+