കൊല്ലം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കാഞ്ഞിരപ്പള്ലിയുടെ കുതിപ്പു തുടരുന്നു. മേള അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ 68 പോയിന്റുമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനത്തു തന്നെയാണ്.
48 പോയിന്റു നേടി പാലക്കാട് രണ്ടാം സ്ഥാനത്തും 47പോയിന്റോടെ തൊടുപുഴ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
സ്പോര്‍ട്സ് ഡിവിഷന്‍ വിഭാഗത്തില്‍ 122 പോയിന്റ് നേടി തിരുവനന്തപുരം ജി വി രാജ സ്കൂള്‍ മുന്നിട്ടു നില്‍ക്കുന്നു. 108 പോയിന്റ് നേടിയ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ രണ്ടാമതും 28 പോയിന്റോടെ വയനാട് സ്പോര്‍ട്സ് ഹോസ്റ്റല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.