പാലക്കാട്: സിസേഴ്സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എസ്ബിടി ജേതാക്കളായി. നവംബര്‍ 22 ബുധനാഴ്ച നടന്ന മത്സരത്തില്‍ എഫ്സി കൊച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച എസ്ബിടി ലീഗ് അടിസ്ഥാനത്തില്‍ ഏഴ് പോയന്റോടെ ജേതാക്കളാവുകയായിരുന്നു.
നാല് പോയന്റോടെ തിരുവനന്തപുരം ടൈറ്റാനിയമാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് പോയന്റോടെ എഫ്സി കൊച്ചിന്‍ മൂന്നാം സ്ഥാനത്തായി.
എഫ്സിക്കെതിരെ എസ്ബിടിക്കു വേണ്ടി കെ.അജയനാണ് ഗോള്‍ നേടിയത്. ഐ.എം.വിജയനും ജോപോള്‍ അഞ്ചേരിയുമില്ലാതെയാണ് എഫ്സി കളിക്കാനിറങ്ങിയത്.