മുംബൈ: സന്തോഷ്ട്രോഫി ഫുട്ബാളില്‍ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് ജയം. കൂപ്പറേജ് സ്റേഡിയത്തില്‍ നവമ്പര്‍ ഏഴ് ബുധനാഴ്ച നടന്ന മത്സരത്തില്‍ അസമിനെ മൂന്ന് ഗോളിന് (സ്കോര്‍ 5-2) തോല്പിച്ചു.
ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ജിജുജേക്കബ് എന്നീ പരിചയ സമ്പന്നരായ കളിക്കാരില്ലാതിരുന്നെങ്കിലും കേരളത്തെ നേരിടാന്‍ അസം നന്നെ വിഷമിച്ചു. കേരളം ആദ്യ പകുതി പിന്നിട്ടപ്പോള്‍ രണ്ട് ഗോളിന് മുന്നിലായി. ഇഗ്നേഷ്യസും അബ്ദുള്‍ ഹക്കീമുമാണ് ഗോള്‍ നേടിയത്.
രണ്ടാംപകുതിയില്‍ ഉണര്‍ന്നുകളിച്ച അസം രണ്ടു തവണ കേരളത്തിന്റെ വല കുലുക്കി. രണ്ടാം പകുതിയില്‍ കേരളം നേടിയ മൂന്നു ഗോളുകളില്‍ രണ്ടെണ്ണം ആസിഫ് സഹീറും ഒരെണ്ണം അബ്ദുള്‍ ഹക്കീമും നേടി.