ദില്ലി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ സര്‍വ്വീസസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്പിച്ച് കേരളം ഫൈനലില്‍ കടന്നു.
സ്ട്രൈക്കര്‍ നൗഷാദും പകരക്കാരനായി വന്ന നൗഷാദ് പാരിയും ആണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. പഞ്ചാബും മണിപ്പൂരും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ ജേതാക്കളെ ഒക്ടോബര്‍ 31 ഞായറാഴ്ച കേരളം ഫൈനലില്‍ നേരിടും.
ഇതോടെ കേരളം തുടര്‍ച്ചയായ നാലാം തവണയും സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കളിക്കുകയാണ്. കേരളം ഇതുവരെ 12 തവണ സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കടന്നിട്ടുണ്ട്. നാലു തവണ അവര്‍ ചാമ്പ്യന്മാരായിരുന്നു.