ദില്ലി: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം പഞ്ചാബിനെയാണ് നേരിടേണ്ടത്. മണിപ്പൂരിനെ തോല്പിച്ചാണ് (5-4) പഞ്ചാബ് ഫൈനലില്‍ പ്രവേശിച്ചത്.
ടൈബ്രേക്കറില്‍ പെനാലിറ്റി ഷൂട്ടൗട്ടിലാണ് പഞ്ചാബ് 59ാമത് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ എത്തിയത്. ഒക്ടോബര്‍ 31 ഞായറാഴ്ചയാണ് കേരളം-പഞ്ചാബ് ഫൈനല്‍.
കളിഅവസാനിയ്ക്കുന്നത് വരെ പഞ്ചാബും മണിപ്പൂരും ഗോളൊന്നും നേടിയിരുന്നില്ല. എക്സ്ട്രാ ടൈമില്‍ പഞ്ചാബാണ് ആദ്യ ഗോള്‍ നേടിയത്. പതിനൊന്നാം മിനുട്ടിലായിരുന്നു ഇത്. എന്നാല്‍ 23ാം മിനുട്ടില്‍ മണിപ്പൂരിന്റെ തോംബാ സിംഗ് എതിര്‍ ഗോള്‍ നേടി. ടൈ ബ്രേക്കറില്‍ കിട്ടിയ അഞ്ച് അവസരങ്ങളില്‍ നാലെണ്ണവും പഞ്ചാബ് ഗോളാക്കിയത് അവരെ തുണച്ചു. അഞ്ചില്‍ മൂന്ന് മാത്രമേ മണിപ്പൂരിന് തുണയായുള്ളു.