കേരളം തോറ്റു; മഹാരാഷ്ട്ര ചാമ്പ്യന്മാര്‍
തൃശൂര്‍: കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മഹാരാഷ്ട്ര അമ്പത്താറാമത് സന്തോഷ് ട്രോഫി ചാമ്പ്യന്മാരായി. തൃശൂര്‍ മുനിസിപ്പല്‍ സ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ നിരാശപ്പെടുത്തി ആദ്യപകുതിയുടെ 18-ാം മിനിറ്റില്‍ നജീബ് ആണ് കേരളവല കുലുക്കിയത്.
ആദ്യപകുതിയില്‍ പന്ത് ഇരുപകുതികളിലും കയറിക്കൊണ്ടിരുന്നു. ഇഗ്നേഷ്യസ് സില്‍വസ്ററും ആസിഫ് സഹീറും ആറാം മിനിറ്റില്‍ത്തന്നെ കേരളത്തിനുവേണ്ടി മുന്നേറ്റം നടത്തിയെങ്കിലും ഫലവത്തായില്ല. 11-ാം മിനിറ്റില്‍ മഹാരാഷ്ട്രയുടെ സൈയ്ദ് ഹുസൈന്റെ ഗോളെന്നുറച്ച ഷോട്ട് തലനാരിഴയുടെ വ്യത്യാസത്തിനാണ് പുറത്തുപോയത്. 18-ാം മിനിറ്റില്‍ മഹാരാഷ്ട്ര ലീഡ് നേടി. പന്തുമായി ഗോള്‍പോസ്റിലേക്ക് കുതിച്ച ഖാലിദ് സിദ്ദിഖിന്റെ പാസ്സ് വളരെ മനോഹരമായി നജീബ് ഫിനിഷ് ചെയ്തു (1-0).
ഗോള്‍ മടക്കാനുള്ള ദാഹവുമായി കളിച്ച കേരളത്തിന് പിന്നീടും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 24-ാം മിനിറ്റില്‍ ഇഗ്നേഷ്യസിനും 36-ാം മിനിറ്റില്‍ വിജയനും ഓരോ സുവര്‍ണാവസരം തുലച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ചിട്ടയോടെ കേരളം കളിയാരംഭിച്ചത്. ഗോള്‍ മടക്കാന്‍ പത്ത് കളിക്കാരും മഹാരാഷട്ര ഗോള്‍മുഖത്തേക്ക് കുതിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ തന്നെ വിജയന്റെ ഷോട്ട് പുറത്ത് പോയത് ചെറിയ വ്യത്യാസത്തിനാണ്. പിന്നീടും കേരളതാരങ്ങള്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും മഹാരാഷ്ട്ര പ്രതിരോധ നിരയെ കീഴ്പ്പെടുത്താനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications