ലണ്ടന്‍: പുരുഷവിഭാഗം ഒന്നാം സീഡ് പീറ്റ് സാംപ്രാസ്, വനിതാവിഭാഗം അഞ്ചാം സീഡ് വീനസ് വില്യംസ്, റഷ്യയുടെ അന്ന കൂര്‍ണിക്കോവ എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.
ചെക്ക് റിപ്പബ്ലിക്കിന്റെ സീഡ് ചെയ്യപ്പെടാത്ത താരം ജിറി വാനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാംപ്രാസ് രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ : 6-4, 6-4, 6-2. സ്ലോവാക്യയുടെ കരോള്‍ കുസേറയെയാണ് സാംപ്രാസ് രണ്ടാം റൗണ്ടില്‍ നേരിടുക. സിംബാബ്വെയുടെ വെയ്ന്‍ ബ്ലാക്കിനെ 6-2, 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കുസേറ രണ്ടാം റൗണ്ടിലെത്തിയത്.
ആസ്ത്രേലിയയുടെ വെയ്ന്‍ ആര്‍തസിനെ 6-7, 6-3, 7-6, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ വെയ്ന്‍ ഫെരേരയും രണ്ടാം റൗണ്ടില്‍ കടന്നു. 11-ാം സീഡ് റിച്ചാര്‍ഡ് ക്രായിചെക്കാണ് രണ്ടാം റൗണ്ടില്‍ ഫെരേരയുടെ എതിരാളി.
വനിതാവിഭാഗത്തില്‍ അഞ്ചാം സീഡ് അമേരിക്കയുടെ വീനസ് വില്യംസിന് അനായാസജയമായിരുന്നു. ചെക്കിന്റെ കെറ്റോസ്ലോവാ ഹൃദിക്കോവയെ 6-3, 6-1-നാണ് അവര്‍ പരാജയപ്പെടുത്തിയത്. സീഡ് ചെയ്യപ്പെടാത്ത റഷ്യന്‍ താരം അന്ന കൂര്‍ണിക്കോവ മൂന്നൂ സെറ്റു നീണ്ട പോരാട്ടത്തില്‍ 10-ാം സീഡ് സെന്‍ഡ്രിന്‍ ടെസ്റുഡിനെ പരാജയപ്പെടുത്തി. സ്കോര്‍ : 7-5, 5-7, 6-4.