സെഞ്ചൂറിയന്‍: ഏകദിനത്തില്‍ ഇന്ത്യയുടെ സഹീര്‍ഖാന്‍ 100 വിക്കറ്റ് തികച്ചു. മാര്‍ച്ച് 14 വെള്ളിയാഴ്ച ന്യൂസിലാന്റിനെതിരെ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് സഹീര്‍ഖാന്‍ 100 വിക്കറ്റ് തികച്ചത്.
സഹീര്‍ഖാനാണ് ന്യൂസിലാന്റിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറില്‍ ന്യൂസിലാന്റിന്റെ മികച്ച രണ്ട് വിക്കറ്റുകളാണ് സഹീര്‍ഖാന്‍ സ്വന്തമാക്കിയത്. രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകളില്‍ ക്രെയ്ഗ് മാക്മില്ലന്റെയും നാഥന്‍ ആസിലിന്റെയും വിക്കറ്റുകളാണ് സഹീര്‍ഖാന്‍ സ്വന്തമാക്കിയത്.
രണ്ടാം സ്പെല്ലില്‍ പന്തെറിയാന്‍ മടങ്ങിയെത്തിയ സഹീര്‍ഖാന്‍ മക്ക്ല്ലത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് 100 വിക്കറ്റ് തികച്ചത്.