Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹാരാ കപ്പ്: ബോസ്നിയയ്ക്ക് വിജയം

കൊച്ചി: സഹാരാ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ബോസ്നിയയ്ക്ക് വിജയം. ജനവരി12 വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബോസ്നിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സാഫ് ഗെയിംസ് ചാംപ്യന്മാരായ ബംഗ്ലാദേശിനെ തോല്‍പിച്ചു.

രണ്ടാം പകുതിയുടെ പത്താം മിനിറ്റിലും പതിനാലാം മിനിറ്റിലും അല്‍മെദിന്‍ ഹോട്ടയാണ് ബോസ്നിയയ്ക്കു വേണ്ടി രണ്ടു ഗോളുകളും നേടിയത്.

തുടക്കം മുതലേ ആധിപത്യമുറപ്പിച്ച് കളിച്ച ബോസ്നിയയ്ക്ക് തികച്ചും അര്‍ഹതപ്പെട്ട വിജയമായിരുന്നു ഇത്. മറുഭാഗത്ത് ബംഗ്ലാദേശാകട്ടെ സാഫ് ഗെയിംസ് ചാംപ്യന്മാര്‍ എന്ന പേരിന് പോലും അപമാനം സൃഷ്ടിക്കുന്ന വിധത്തിലായിരുന്നു കളിച്ചത്.

ഇരു പകുതികളിലും എണ്ണയിട്ട യന്ത്രം പോലെ ബോസ്നിയന്‍ കളിക്കാര്‍ എതിര്‍ ഗോള്‍മുഖത്തേയ്ക്കു മുന്നേറിക്കൊണ്ടിരുന്നു. മറിച്ച് ബോസ്നിയന്‍ പകുതിയിലേയ്ക്ക് കടക്കാന്‍ പോലുമാകില്ലെന്നുറപ്പിച്ച ബംഗ്ലാദേശ് കൂട്ടപ്രതിരോധത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എങ്കിലും മുനയൊടിഞ്ഞ ബോസ്നിയന്‍ മുന്നേറ്റ നിരയുടെ പിഴവ് ബംഗ്ലാദേശിനെ കൂടുതല്‍ അപമാനത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+