കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെടുന്നു
1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു കപ്പില്‍ കറുത്തകുതിരകളായ ഇറാഖ് പിന്മാറിയതും ഫുട്ബോള്‍ പ്രേമികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. അന്നത്തെ മത്സരത്തിന്റെ ആവേശം ഇന്നും കൊച്ചിയുടെ ഫുട്ബോള്‍ സ്മരണകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇറാഖിന്റെ പോരാട്ടങ്ങള്‍ കാണാന്‍ വിദൂരജില്ലകളില്‍ നിന്നു വരെ ഫുട്ബോള്‍ പ്രേമികളെത്തിയിരുന്നു.
പ്രമുഖ ടീമുകള്‍ പിന്മാറിയതു മൂലം ടൂര്‍ണമെന്റിനുണ്ടായ കോട്ടം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംഘാടകര്‍. യൂഗോസ്ലാവ്യയും ബോസ്നിയയും തമ്മിലുള്ള പോരാട്ടത്തിന്റെ വികാരാവേശം മറ്റു മത്സരത്തിലേക്കും പടര്‍ത്തി ഫുട്ബോള്‍ പ്രേമികളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യൂഗോസ്ലാവിയയുടെ ബി ടീമാണ് കൊച്ചിയിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. അടുത്ത ലോകകപ്പിനായി യൂഗോസ്ലാവിയ പരിശീലിപ്പിക്കുന്ന ടീമാണിത്. ലോകകപ്പ് ക്വാളിഫൈയിംഗ് റൗണ്ടില്‍ കളിച്ച ആറു താരങ്ങള്‍ ബോസ്നിയയുടെ നിരയിലുണ്ട്.
ഇന്ത്യന്‍ ടീമും നെഹ്റു സ്റേഡിയത്തിലെത്തി പരിശീലനം നടത്തി. നഗരത്തിലെ കോളേജ് മൈതാനങ്ങളിലും സ്റേഡിയങ്ങളിലുമായാണ് ടീമുകള്‍ പരിശീലനം നടത്തുന്നത്. മത്സരങ്ങള്‍ നടക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നിയോഗിച്ച ടൂര്‍ണമെന്റ് പ്രൊമോട്ടര്‍മാരായ സ്റുഡിയോ 2100 ഗ്രൂപ്പിനാണ് സജ്ജീകരണങ്ങളുടെ ചുമതല.
സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൗണ്ടറുകളിലൂടെയാണ് ടിക്കറ്റ് വില്‍പന. സ്റേഡിയത്തിനു മുമ്പിലും കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
2
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications