Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയിലെ മത്സരങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെടുന്നു

കൊച്ചി: ഇറാഖും ഇന്തോനേഷ്യയും പിന്മാറിയതോടെ കൊച്ചിയില്‍ നടക്കേണ്ട സഹാരാ കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പ്രൗഢി നഷ്ടപ്പെടുന്നു. ഇറാഖിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് ഒരിക്കല്‍ മാറ്റിമറിച്ച കൊച്ചിയിലെ മത്സരങ്ങള്‍ ഇന്തോനേഷ്യയുടെ പിന്മാറ്റത്തോടെ കൂടുതല്‍ തകരാറിലാകും.

ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് കൊച്ചിയില്‍ 13 മത്സരങ്ങളാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടത്തെ മത്സരങ്ങളുടെ എണ്ണം വെറും ഏഴായി കുറഞ്ഞു. കൊച്ചിയില്‍ കളിക്കുന്ന ഇരു ഗ്രൂപ്പുകളിലും മൂന്നു ടീമുകളേ ഉള്ളൂ എന്നതാണ് ഇതിനു കാരണം.

ടീമില്‍ വിദേശ കളിക്കാരുണ്ടെന്ന് പറഞ്ഞ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അനുമതി നിഷേധിച്ചതോടെയാണ് ഇന്തോനേഷ്യക്ക് പിന്മാറേണ്ടി വന്നത്. ജനവരി എട്ട് തിങ്കളാഴ്ച കൊച്ചിയില്‍ എത്തിയ ഇന്തോനേഷ്യ ജനവരി 10 ബുധനാഴ്ച രാവിലെയും കൊച്ചിയില്‍ പരിശീലനം നടത്തിയിരുന്നു. നാല് ആസ്ത്രേലിയക്കാരും രണ്ട് തായ്ലാന്‍ഡുകാരും ഒരു കാമറൂണ്‍കാരനും ഉള്‍പ്പെടെ ഏഴ് വിദേശകളിക്കാര്‍ ടീമിലുള്ളതാണ് ഇന്തോനേഷ്യക്ക് വിനയായത്.

ഇന്തോനേഷ്യയുടെ ആദ്യമത്സരം ജനവരി 11 വ്യാഴാഴ്ച ഇന്ത്യക്കെതിരെയായിരുന്നു. ഈ മത്സരം ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. എങ്കിലും കൊച്ചിയിലെ ഉദ്ഘാടനമത്സരം വ്യാഴാഴ്ച തന്നെ നടക്കും. ലോകറാങ്കിംഗില്‍ 32ാം സ്ഥാനക്കാരായ ഉറുഗ്വെയും 50ാം സ്ഥാനക്കാരായ ഐസ്ലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടു ടീമുകളും ബുധനാഴ്ച പരിശീലനം നടത്തി.

1

Story first published: Wednesday, December 7, 2011, 13:48 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+