കൊല്‍ക്കത്ത: സഹാരാ മില്ലനിേയം സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആദ്യജയം ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാന്. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്റേഡിയത്തില്‍ ജനവരി 10 ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ അവര്‍ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചു.
സ്ട്രൈക്കര്‍മാരായ ഓഹ്ത കീസുകെയും മസാകി ഫുകൈയുമാണ് ജപ്പാനു വേണ്ടി ഗോളുകള്‍ നേടിയത്. കളം നിറഞ്ഞു കളിച്ച ജപ്പാന് അര്‍ഹിക്കുന്നതായിരുന്നു വിജയം. കളി തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ജപ്പാന്‍ രണ്ടാം ഗോള്‍ നേടിയത്.
നേരത്തെ പശ്ചിമബംഗാള്‍ സ്പോര്‍ട്സ് മന്ത്രി സുബാഷ് ചക്രവര്‍ത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ താരങ്ങളായ സൈലന്‍ മാന, പി.കെ. ബാനര്‍ജി, ചുനി ഗോസ്വാമി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ബുധനാഴ്ച തന്നെ നടക്കേണ്ടിയിരുന്ന ചിലി-ബഹ്റൈന്‍ മത്സരം ജനവരി 15 തിങ്കളാഴ്ചയിലേക്ക് മാറ്റി. ചിലി കളിക്കാരുടെ ലഗേജുകളും മറ്റും വരാന്‍ താമസിച്ചതുകൊണ്ടാണിത്.