Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയിലെ ആദ്യമത്സരത്തില്‍ ജയം ഉറുഗ്വെയ്ക്ക്

കൊച്ചി: ആവേശം വിതറിയ മുഹൂര്‍ത്തങ്ങളൊന്നുമുണ്ടായില്ല. അന്താരാഷ്ട്ര മത്സരം എന്ന പേരിനു പോലം മാനക്കേടായി തീര്‍ന്ന സഹാരാ കപ്പ് ടൂര്‍ണമെന്റിലെ കൊച്ചിയിലെ ആദ്യമത്സരത്തില്‍ ഉറുഗ്വെയ്ക്ക് ജയം. ഐസ്ലാന്‍ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജനവരി 11 വ്യാഴാഴ്ച അവര്‍ തോല്പിച്ചത്.

ഉറുഗ്വെയ്ക്കു വേണ്ടി അലക്സാണ്ട്രോ അംബയറഫ്, റിക്കാര്‍ഡോ വറേല എന്നിവര്‍ ഗോളുകള്‍ നേടി. ഐസ്ലാന്‍ഡിന്റെ ആശ്വാസ ഗോള്‍ ഹെന്റിക്സണിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്.

ഒത്തൊരുമയുള്ള നീക്കങ്ങള്‍ കുറവായിരുന്നെങ്കിലും ചടുലമായ പാസുകളിലൂടെ തുടര്‍ച്ചയായി ഐസ്ലാന്‍ഡ് ഗോള്‍മുഖത്ത് അപകടം വിതച്ചു. വിക്ടര്‍ അബലിന്‍ഡയും ജുവാന്‍ സെഗാലസും ഗോള്‍മുഖത്ത് കുതിച്ചപ്പോഴൊക്കെ ഗോള്‍കീപ്പര്‍ ഗുണ്‍ലെയ്സനാണ് ഐസ്ലാന്‍ഡിന് തുണയായത്.

26ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഉറുഗ്വെ മുന്നിലെത്തി. 28ാം മിനിറ്റില്‍ വീണ്ടും ഐസ്ലാന്‍ഡ് വല ചലിച്ചു. കളിയിലെ മനോഹരമായ ഗോളായിരുന്നു അത്. ബോക്സിനുള്ളില്‍ നിന്ന് വിക്ടര്‍ അബലന്‍ഡ ഉയര്‍ത്തിയ പന്തിന് പറന്നെത്തിയ റിക്കാര്‍ഡോ തല വെയ്ക്കുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ ഐസ്ലാന്‍ഡ് ആശ്വാസഗോള്‍ നേടി.

ജനവരി 12 വെള്ളിയാഴ്ച സാഫ് ഗെയിംസ് ചാമ്പ്യന്മാരായ ബംഗ്ലാദേശ് ബോസ്നിയയെ നേരിടും.

Story first published: Wednesday, December 7, 2011, 13:49 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+