സഹാരാ കപ്പ്: ജോര്‍ദാന്‍ റൊമാനിയയെ തോല്പിച്ചു
മര്‍ഗോവ: കളി തീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ നേടിയ ഗോളിന് റൊമാനിയയെ തോല്പിച്ചു കൊണ്ട് ജോര്‍ദാന്‍ സഹാരാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അരങ്ങേറി.
ജനവരി 11 വ്യാഴാഴ്ച വൈകുന്നരേം മര്‍ഗോവയില്‍ നടന്ന മത്സരത്തിന്റെ 87ാം മിനിറ്റില്‍ ഫൈസലി സുലൈമാനാണ് ജോര്‍ദാനു വേണ്ടി നിര്‍ണായകഗോള്‍ നേടിയത്. ഗോള്‍പോസ്റിന് 20വാര അകലെനിന്ന് സുലൈമാന്‍ പായിച്ച ഷോട്ട് ജോര്‍ദാന് മൂന്നു പോയിന്റുകള്‍ നേടിക്കൊടുത്തു.
ഗോള്‍രഹിതമായ ആദ്യപകുതി വിരസമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ മികച്ച കളി പുറത്തെടുത്തു. 74ാം മിനിറ്റില്‍ അവര്‍ ഗോളെന്നുറച്ച അവസരം തുറന്നെടുക്കുകയും ചെയ്തു. അഡ്നന്‍ അലി സുഹൈബത്തിന്റെ ഷോട്ട് ബാറിനു തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ പുറത്തേക്കു പോവുകയായിരുന്നു. 80ാം മിനിറ്റില്‍ ജോര്‍ദാന്‍ സബ്സ്റിറ്റ്യൂട്ട് ബദ്രാന്‍ അലി ഷോറനും നല്ലൊരു അവസരം പാഴാക്കി.
അവസാന പത്ത് മിനിറ്റില്‍ വേഗമേറിയ കളി കാഴ്ച വെച്ചതോടെ ജോര്‍ദാന്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ തുറന്നെടുത്തു. അത്തരമൊരു മുന്നേറ്റത്തില്‍ നിന്നായിരുന്നു നിര്‍ണായകമായ ഗോള്‍ വീണത്.
ഈ ഗ്രൂപ്പിലെ അടുത്ത മത്സരം ജനവരി 14 ഞായറാഴ്ച റൊമാനിയയും ഹോങ്കോംഗും തമ്മില്‍ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications