യുഗോസ്ലോവിയക്കും ബോസ്നിയക്കും സമനില
കൊച്ചി: സഹാരാ കപ്പ് ടൂര്‍ണമെന്റില്‍ കൊച്ചിയിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ യുഗോസ്ലോവിയയും ബോസ്നിയയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
ജനവരി 14 ഞായറാഴ്ച നടന്ന മത്സരത്തില്‍ രണ്ടാം പകുതിയുടെ 31ാം മിനിറ്റില്‍ ബോസ്നിയക്ക് വേണ്ടി മിസ്രാദ് ബെസ്ലിജയും യുഗോസ്ലോവാക്യക്ക് വേണ്ടി ദുസാന്‍ പെട്രോവിച്ചുമാണ് എതിര്‍ ഗോള്‍വലകള്‍ ചലിപ്പിച്ചത്. ഇരു ടീമുകളും പെനാല്‍ട്ടിയിലൂടെ അവസരങ്ങള്‍ തുലച്ചു.
ഗോള്‍ രഹിതമായ ഒന്നാം പകുതിയില്‍ ആക്രമണപ്രത്യാക്രമണങ്ങളിലൂടെ ഇരു ടീമുകളും കാണികളെ ഹരം പിടിപ്പിച്ചു. രണ്ടാം പകുതിയുടെ 31ാം മിനിറ്റില്‍ ബോസ്നിയയുടെ മിസ്രാദ് ബെസ്ലിജ തൊടുത്ത ലോംഗ് റേഞ്ചര്‍ വായുവില്‍ പറന്ന് പോസ്റിന്റെ മുകള്‍വലയില്‍ പതിക്കുമ്പോള്‍ യുഗോസ്ലോവിയന്‍ നിര സ്തബ്ധമായി. നെഹ്റു സ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്നാര്‍ത്തു (1-0).
43ാം മിനിറ്റില്‍ യുഗോസ്ലോവിയ തിരച്ചടിച്ചു. ഗോള്‍ പോസ്റിന് 50 വാരയകലെ നിന്നും പെട്രോവിക് തൊടുത്ത ഫ്രീകിക്ക് മൈതാനത്തെ തൊട്ടുതൊടാതെ വലയിലേക്ക് പാഞ്ഞുകയറി(1-1). പരാജയമകന്ന യുഗോസ്ലോവിയ ആനന്ദനൃത്തം ചവിട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications