Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോബിന്‍സിംഗ് വിടപറഞ്ഞു

ചെന്നൈ: ക്രിക്കറ്റ് ഓള്‍ റൗണ്ടറും തമിഴ്നാട് ക്യാപ്റ്റനുമായ റോബിന്‍ സിംഗ് ഫസ്റ് ക്ലാസ് ക്രിക്കറ്റിനോട് വിട പറഞ്ഞു. 12 വര്‍ഷം നീണ്ടു നിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതമാണ് റോബിന്‍ സിംഗ് ഇതോടെ അവസാനിപ്പിയ്ക്കുന്നത്.

ക്രിക്കറ്റില്‍ നിന്ന് വിടപറയുന്നതില്‍ സന്തോഷമേയുള്ളൂ. ഇതില്‍ യാതൊരു പശ്ചാത്താപവുമില്ല. - റോബിന്‍സിംഗ് പറഞ്ഞു.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 33ാം വയസ്സിലാണ് വീണ്ടും റോബിന്‍ സിംഗ് അന്താരാഷ്ട്രക്രിക്കറ്റിലേക്ക് മടങ്ങിവന്നത്. 1988--89 സീസണില്‍ വെസ്റിന്‍ഡീസിനെതിരായ മത്സരത്തിലൂടെയാണ് റോബിന്‍സിംഗ് ക്രിക്കറ്റിലേക്ക് വന്നത്. പിന്നീട് വീണ്ടും അന്താരാഷ്ട്രക്രിക്കറ്റിലേക്കെത്താന്‍ ഏഴ് വര്‍ഷം കാത്തിരിയ്ക്കേണ്ടിവന്നു.

136 ഏകദിനമത്സരങ്ങളില്‍ റോബിന്‍സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഒരിയ്ക്കല്‍ മാത്രമേ ടെസ്റില്‍ കളിച്ചിട്ടുള്ളൂ. അത് 1998ല്‍ സിംബാബ്വേയ്ക്കെതിരെയാണ്. ഏറ്റവുമൊടുവില്‍ 2001ല്‍ വിശാഖപട്ടണത്ത് ആസ്ത്രേല്യയ്ക്കെതിരെ നടന്ന മത്സരത്തിലാണ് റോബിന്‍സിംഗ് കളിച്ചത്. 1999ലെ ലോകകപ്പ് ടീമില്‍ അംഗമായിരുന്നു.

ഇന്ത്യയില്‍ ആക്രമിച്ച് കളിയ്ക്കുന്നവരെ ഏകദിന ക്രിക്കറ്റ് സ്പെഷ്യലിസ്റുകളായി മുദ്രകുത്തുന്ന പതിവുണ്ട്. അതുകൊണ്ട് സെലക്ടര്‍മാരുടെ കണ്ണില്‍ താനും ഒരു വണ്ടേ ക്രിക്കറ്ററായി. അതല്ലെങ്കില്‍ താന്‍ ടെസ്റ് വേദിയില്‍ കൂടുതല്‍ സംഭാവനകള്‍ നല്കിയേനേ. ഇന്ത്യയില്‍ രഞ്ജി മത്സരങ്ങളും മറ്റ് ആഭ ്യന്തരക്രിക്കറ്റ് മത്സരങ്ങളും ഒരു ക്രിക്കറ്ററെ ടെസ്റ് ക്രിക്കറ്റ് കളിയ്ക്കാന്‍ യോഗ്യനാക്കുന്നു. - റോബിന്‍ സിംഗ് പറഞ്ഞു.

Story first published: Wednesday, December 7, 2011, 13:58 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+