ദില്ലി: മാലദ്വീപിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ റോബര്‍ട്ടോ ഫെര്‍ണാണ്ടസ് നയിക്കും. ടീമില്‍ 20 പേരാണുള്ളത്. മെയ് ഒന്നു മുതല്‍ 12 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.
കേരളത്തിനുവേണ്ടി സന്തോഷ്ട്രോഫിയില്‍ കളിച്ച ഇഗ്നേഷ്യസ് സില്‍വസ്റര്‍, മഹാരാഷ്ട്രത്തിനുവേണ്ടി കളിച്ച മലയാളിയായ മൊഹമ്മദ് നജീബ് എന്നിവര്‍ ടീമിലുണ്ട്. സുഖ്വിന്ദര്‍ സിംഗാണ് ടീമിന്റെ കോച്ച്.
ടീം: റോബര്‍ട്ടോ ഫെര്‍ണാണ്ടസ്, പ്രശാന്ത് ദോറ, വിരേന്ദര്‍ മോഹന്‍, ഫല്‍ഗുനി ദത്ത, മഹേഷ് ഗാവ്ലി, ദല്‍ജിത് സിംഗ്, ആന്റണി പെരേര, തപന്‍ ഘോഷ്, എം. സുരേഷ്, ജൂലിയസ് ആല്‍ബര്‍ട്ടോ, ഖാലിദ് ജമീല്‍, റോക്കി ബെരേറ്റോ, ആര്‍.പി. സിംഗ്, അബാസ് അലി റിസ്സ്വി, വിജെന്‍ സിംഗ്, മന്‍ജിത് സിംഗ്, മൊഹമ്മദ് നജീബ്, എസ്. ഇഗ്നേഷ്യസ്, ഹര്‍ദീപ് ഗില്‍, ഫ്രാന്‍സിസ് സില്‍വേര.