കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ കളി കാണാനെത്തുന്ന 1.10 ലക്ഷം കാണികളെ തങ്ങള്‍ നിശ്ശബ്ദരാക്കുമെന്ന് ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്.
ബാംഗ്ലൂരില്‍ സൗരവ് ഗാംഗുലിയുമൊത്ത് ടോസ് ചെയ്യാന്‍ പോകുമ്പോള്‍ ഫൈനല്‍ കാണാന്‍ ഒരു ലക്ഷം പേരുണ്ടാകുമെന്ന് ഗാംഗുലി എന്നോട് പറഞ്ഞിരുന്നു. കാണികള്‍ കൂടുതല്‍ ആവേശഭരിതരാകുമെന്നും ഇന്ത്യയെ പിന്തുണയ്ക്കുമെന്നും എനിയ്ക്കറിയാം. പക്ഷെ അവരെ(കാണികളെ) എങ്ങിനെ നിശ്ശബ്ദരാക്കാമെന്ന് ഞങ്ങള്‍ക്കറിയാം. - റിക്കി പോണ്ടിംഗ് പറഞ്ഞു.
അവസാനത്തെ വിജയങ്ങളെ ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഫൈനലില്‍ ജയിച്ചുകയറാന്‍ കൂടുതല്‍ നന്നായി കളിയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. - പോണ്ടിംഗ് പറഞ്ഞു.
എല്ലാ കാര്യങ്ങളും ടോസിലൂടെ നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. വൈകുന്നേരത്തെ മഞ്ഞ് ഒരു പ്രശ്നമായിരിക്കാം. പക്ഷെ വൈകുന്നേരങ്ങളില്‍ ലോകത്തെല്ലായിടത്തും കളിച്ച് ഞങ്ങള്‍ക്ക് പരിചയമുണ്ട്. ബാറ്റ്സ്മാന്‍മാര്‍ ഓരോ പ്രദേശത്തേയും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടേ മതിയാവൂ. - പോണ്ടിംഗ് പറഞ്ഞു.