ദില്ലി: ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ചുള്ള സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് തന്റെ മുന്നില്‍ എത്തുന്നതിനും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സയ്ക്ക് അതൃപ്തി. ഇക്കാര്യത്തില്‍ മന്ത്രി ക്ഷുഭിതനാണെന്നറിയുന്നു.
സി ബി ഐ മേധാവി ആര്‍ കെ രാഘവനോട് ഇതേപ്പറ്റി വിശദീകരണം തേടുമെന്ന് മന്ത്രി ഒക്ടോബര്‍ 21 ശനിയാഴ്ച അറിയിച്ചു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കളിക്കാരുടെ പേരുകളെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. റിപ്പോര്‍ട്ട് കണ്ടതിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂയെന്ന നിലപാടിലായിരുന്ന ധിന്‍സ.
ഇതിനിടെ കോഴക്കസന്വേഷണ റിപ്പോര്‍ട്ട് അടുത്ത ആഴ്ച കേന്ദ്രമന്ത്രിക്കു കൈമാറുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതിന് പ്രത്യേക തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല.