രഞ്ജി: കേരളത്തിന് തോല്‍വി
ബാംഗ്ലൂര്‍ : ദക്ഷിണമേഖലാ രഞ്ജിട്രോഫി മത്സരത്തില്‍ കര്‍ണ്ണാടക കേരളത്തെ ഒമ്പതു വിക്കറ്റിനു പരാജയപ്പെടുത്തി. വിജയിക്കാനാവശ്യമായ 74 റണ്‍സ് കര്‍ണാടക ഒരു വിക്കറ്റ് നഷ്ടത്തില്‍ വെറും 35മിനിറ്റുകള്‍ക്കുള്ളില്‍ അടിച്ചെടുത്തു. ഇന്നലെ കളിയവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ വിക്കറ്റു പോകാതെ 38 റണ്‍സെടുത്തിരുന്നു.
ഓപ്പണര്‍ ശ്യാം സുന്ദറിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. അജയ് കുടുവയുടെ പന്തില്‍ സുരേഷ് കുമാര്‍ പിടിച്ചു പുറത്താകുമ്പോള്‍ ശ്യാം 35 റണ്‍സെടുത്തിരുന്നു. അഞ്ചു ബൗണ്ടറികള്‍. ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ 37 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
കേരളം ആദ്യഇന്നിംഗ്സ് 228, രണ്ടാം ഇന്നിംഗ്സ് 187, കര്‍ണാടക ആദ്യഇന്നിംഗ്സ് 342, രണ്ടാം ഇന്നിംഗ്സ് 77.
വിജയത്തോടെ കര്‍ണ്ണാടകത്തിന് എട്ടു പോയിന്റ് സ്വന്തമായി. നാലു കളികളില്‍ നിന്ന് ആകെ 14 പോയിന്റ്. സീസണിലെ അവരുടെ ആദ്യ വിജയമാണ് കേരളത്തിനെതിരെ കുറിക്കപ്പെട്ടത്. ഡിസംബര്‍ 25 നു നടക്കുന്ന ഫൈനല്‍ ലീഗില്‍ അവര്‍ ഗോവയെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications