കൊച്ചി: ഇന്ത്യയുടെ ആദ്യത്തെ അന്തര്‍ദേശീയ ഫുട്ബോള്‍ വനിതാ റഫറിയായ മലയാളി മാറിയ ബെന്റിലയെ 21-ാമത് സൗത്ത് ഈസ്റ് ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ കളികള്‍ നിയന്ത്രിക്കാന്‍ നിയോഗിച്ചു. മലേഷ്യയിലെ കൊലാമ്പൂരില് സപ്തംബര്‍ നാല് മുതല്‍ 14 വരെയാണ് സൗത്ത് ഈസ്റ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.
നേരത്തെ ആഗസ്ത് ഒന്ന് മുതല്‍ കൊറിയയില്‍ നടന്ന വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റിലും ബെന്റില റഫറിയായിരുന്നു. ബ്രസീല്‍, കൊറിയ, ജപ്പാന്, ചൈന എന്നീ രാജ്യങ്ങളാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
ഈ വര്‍ഷത്തെ ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പ് ബെന്റിലി നിയന്ത്രിച്ചിരുന്നു.