Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പെയ്ത്തില്‍ റീനാകുമാരി ക്വാര്‍ട്ടറില്‍

ആതന്‍സ്: ഒളിമ്പിക്സ് ഗെയിംസില്‍ അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ റീനാകുമാരി ക്വാര്‍ട്ടറിലെത്തി. അതേ സമയം ഇന്ത്യന്‍ അമ്പെയ്ത്ത് താരം സുമംഗല ശര്‍മ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പുറത്തായി.

ഭൂട്ടാന്റെ ത്ഷെറിംഗ് ചോഡനെ തോല്പിച്ചാണ് റീനകുമാരി ക്വാര്‍ട്ടറിലേക്ക് കടന്നത്. 134-134ന് അവസാനിച്ച മത്സരത്തില്‍ ഷൂട്ട്ഔട്ടില്‍ 7-4ന് വിജയം സ്വന്തമാക്കിയാണ് റീന ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. അതേ സമയം സുമംഗല ജീന്‍ ക്രിസ്റിന്‍ ലൂയിസിനോട് 153-157ന് തോറ്റു.

ഓപ്പണിംഗ് സീരിസില്‍ റീനയുടെ പ്രകടനം മോശപ്പെട്ടതായിരുന്നെങ്കിലും പിന്നീട് മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്കായി. അഞ്ചാമത്തെയും ആറാമത്തെയും സീരിസില്‍ അവര്‍ എതിരാളിക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചു.

ചൈനയുടെ ചി യുഹാന്‍ ഷുവിനെയാണ് ക്വാര്‍ട്ടറില്‍ റീനക്ക് നേരിടേണ്ടത്. ജോര്‍ജിയയുടെ ക്രിസ്റീന എസെബുവയെ മറികടന്നാണ് റീനകുമാരി രണ്ടാം റൗണ്ടിലെത്തിയത്.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+