കണ്ണൂര്‍: പി.ടി. ഉഷ സംസ്ഥാനസ്കൂള്‍ കായികമേളയില്‍110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 25 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോഡ് തിരുവനന്തപുരത്തിന്റെ സി.ടി. രാജി തകര്‍ത്തു. ജൂനിയര്‍ വിഭാഗത്തില്‍ 15.2 സെക്കന്റില്‍ 110 മീറ്റര്‍ ഹര്‍ഡില്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് രാജി പുതിയ റെക്കോഡ് സ്ഥാപിച്ചത്.
1978ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനസ്കൂള്‍ കായികമേളയില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനെ പ്രതിനീധീകരിച്ച പി.ടി. ഉഷ സ്ഥാപിച്ച 15.4 സെക്കന്റിന്റെ റെക്കോഡാണ് രാജി കടപുഴക്കിയത്. തിരുവനന്തപുരം സായി സെന്ററിലെ രാജി തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കാട്ടായിക്കോണം രാജി ഭവനില്‍ കൂലിപ്പണിക്കാരനായ ജെ. ക്രിസ്തുദാസിന്റെയും തങ്കത്തിന്റെയും മകളാണ്.
സാമ്പത്തികപരാധീനത മൂലം കായികമേളയില്‍ പങ്കെടുക്കാന്‍ സ്വര്‍ണ്ണമെഡല്‍ പണയപ്പെടുത്തിയാണ് രാജി എത്തിയത്.
കായികമേളയില്‍ അഞ്ച് മീറ്റ് റെക്കോഡുകളാണ് ആദ്യദിനത്തില്‍ തകര്‍ന്നത്. 20 വര്‍ഷം പഴക്കമുള്ള സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഇടുക്കിയുടെ ശരണ്യയാണ് 10.14 മീറ്റര്‍ എറിഞ്ഞ് 1983ല്‍ കണ്ണൂരിന്റെ ഷൈനി വര്‍ഗ്ഗീസ് സ്ഥാപിച്ച 9.42 മീറ്ററിന്റെ റോക്കോഡ് തിരുത്തിയത്.