ബാംഗ്ലൂര്‍: ഇരുന്നൂറു മീറ്റര്‍ ഓട്ടത്തില്‍ സര്‍വീസസിന്‍ അനില്‍കുമാറിന് ദേശീയ റെക്കോഡ്. ബാംഗ്ലൂരില്‍ അമച്വര്‍ അത്ലറ്റിക് ഫെഡറേഷന്റെ അത്ലറ്റിക് മീറ്റിലാണ് അനില്‍കുമാര്‍ റെക്കോഡ് സ്ഥാപിച്ചത്.
20.73 സെക്കന്റില്‍ ഓടിയെത്തിയ അനില്‍കുമാര്‍ അജയ് രാജ് സിംഗ് സ്ഥാപിച്ച 21.04 സെക്കന്റിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്.
ഉത്തര്‍പ്രദേശിന്റെ ഇഷ്തിയാഖ് അഹ്മദ്, എല്‍.ഐ.സിയുടെ ഗുര്‍മീത് കൗര്‍ എന്നിവര്‍ യഥാക്രമം ഹാമര്‍, ജാവലിന്‍ ത്രോ എന്നിവയില്‍ പുതിയ ദേശീയ റെക്കോഡുകള്‍ സ്ഥാപിച്ചു. ഇഷ്തിയാഖ് 70.13 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞുകൊണ്ടാണ് പുതിയ റെക്കോഡിനുടമയാകുന്നത്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ 58.62 മീറ്റര്‍ എറിഞ്ഞ ഗുര്‍മീത് കൗര്‍ തന്റെ തന്നെ റെക്കോഡ് മെച്ചപ്പെടുത്തുകയായിരുന്നു.
പുരുഷന്മാരുടെ 4 ഷ 100 മീറ്റര്‍ റിലേയിലും പുതിയ ദേശീയ റെക്കോഡ് പിറന്നു.