Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായികതാരങ്ങളെ ആദരിച്ചു

തിരുവനന്തപുരം: സിഡ്നി ഒളിമ്പിക്സില്‍ പങ്കെടുക്കുകയും ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ മെഡല്‍ നേടുകയും ചെയ്ത മലയാളി കായികതാരങ്ങളെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ആദരിച്ചു.

നവംബര്‍ 22 ബുധനാഴ്ച നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. കെ.എം.ബീനമോള്‍, ജിന്‍സി ഫിലിപ്പ്, പി.രാമചന്ദ്രന്‍, കെ.ജെ.മനോജ് ലാല്‍, ലിജോ ഡേവിഡ് തോട്ടാന്‍, അനില്‍കുമാര്‍, കെ.എം.ബിനു, എം.ഉഷ, കെ.വി.ലതീഷ് എന്നിവരാണ് ആദരിക്കപ്പെട്ടത്.

സിഡ്നി ഒളിമ്പിക്സ് റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്താലേഖകരായ കെ.ജി.മുരളീധരന്‍(മാതൃഭൂമി), ബി.ജയചന്ദ്രന്‍(മനോരമ), കെ.എന്‍.ആര്‍.നമ്പൂതിരി(മനോരമ) എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുതുക്കിപ്പണിത മന്ദിരത്തിന്റെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വെബ് സൈറ്റിന്റെയും കമ്പ്യൂട്ടര്‍ ശൃംഖലയുടെയും ഉദ്ഘാടനം സ്പോര്‍ട്സ് മന്ത്രി വി.സി.കബീര്‍ നിര്‍വഹിച്ചു.

Story first published: Wednesday, December 7, 2011, 13:45 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+