ലണ്ടന്‍ : ടെസ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് റാങ്കിംഗില്‍ സച്ചിന് രണ്ടാം സ്ഥാനത്തേയ്ക്ക് സ്ഥാനക്കയറ്റം. ആസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റാണ് ഒന്നാമത്. ബൗളിംഗില്‍ അനില്‍ കുംബ്ലെ ആറാം സ്ഥാനത്തേയ്ക്ക് കയറി വന്നു.
ഹെഡിംഗ്ലിയില്‍ സച്ചിന്‍ അടിച്ചു കൂട്ടിയ 193 റണ്‍സിന്റെ പിന്‍ബലത്തിലാണ് സച്ചിന്‍ അഞ്ചാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തിയത്. ഒന്നാം സ്ഥാനത്തുളള ഗില്‍ക്രിസ്റിന് 881 പോയിന്റാണുളളത്. സച്ചിന് 861ഉം. ഓവലിലെ നാലാം ടെസ്റിലും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ സച്ചിന് ഒന്നാം സ്ഥാനം ഉറപ്പാണ്. ഏകദിന റാങ്കിംഗില്‍ സച്ചിനാണ് ഇപ്പോള്‍ ഒന്നാമത്.
രണ്ടിന്നിംഗ്സിലുമായി ഏഴു വിക്കറ്റെടുത്ത് ഇന്ത്യയുടെ വിജയ ശില്‍പികളില്‍ പ്രമുഖനായ അനില്‍ കുംബ്ലെ റാങ്കിംഗില്‍ ആറാമതായി. മൂന്നു വര്‍ഷത്തിനുളളില്‍ ഒരിന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച നേട്ടമാണിത്. ടെസ്റ് ക്രിക്കറ്റില്‍ താനില്ലാതെ ഒരു വിജയം ഇന്ത്യയ്ക്ക് അത്ര എളുപ്പമല്ല എന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുകയാണ് അനില്‍ കുംബ്ലെ.
നേരത്തെ ആറാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ടിന്റെ മാത്യൂ ഹൊഗാര്‍ഡ് ഏട്ടാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. ഓവലില്‍ ഇന്ത്യയെ കാത്തിരിക്കുന്നതും സ്പിന്‍ വിക്കറ്റാണെന്നത് കുംബ്ലെയുടെ വീര്യം കൂട്ടും.
മികച്ച ബാറ്റ്സ്മാന്‍മാര്‍
ബാറ്റിംഗിലെ ആദ്യ 10 റാങ്കുകാരും പോയിന്റും
1. ആദം ഗില്‍ക്രിസ്റ് - ആസ്ത്രേലിയ - 881
2. സച്ചിന്‍ തെണ്ടുല്‍ക്കര്‍- ഇന്ത്യ - 863
3. ഇന്‍സമാം ഉള്‍ ഹഖ് - പാകിസ്താന്‍ - 852
4. ബ്രയന്‍ ലാറ - വെസ്റ് ഇന്‍ഡീസ് - 837
5. മാത്യൂ ഹെയ്ഡന്‍ - ആസ്ത്രേലിയ - 836
6. ജാക്ക് കാലിസ് - ദക്ഷിണാഫ്രിക്ക - 783
7. മഹേല ജയവര്‍ദ്ധനെ- ശ്രീലങ്ക - 780
8. ആന്‍ഡി ഫ്ലവര്‍ - സിംബാബ്വെ - 776
9. ഹെര്‍ഷലെ ഗിബ്സ് - ദക്ഷിണാഫ്രിക്ക - 764
10. കുമാര സംഗക്കാര -ശ്രീലങ്ക - 751
ബൗളിംഗ് ആദ്യ 10 റാങ്കുകാര്‍
1. ഗ്ലെന്‍ മഗ്രാത്ത് - ആസ്ട്രേലിയ - 908
2. മുത്തയ്യാ മുരളീധരന്‍ - ശ്രീലങ്ക- 899
3. ഷോണ്‍ പൊളേളാക്ക് - ദക്ഷിണാഫ്രിക്ക- 874
4. ഷെയിന്‍ വോണ്‍ - ആസ്ട്രേലിയ - 764
5. സഖ്ലയിന്‍ മുഷ്ത്താഖ് - പാകിസ്താന്‍ - 710
6. അനില്‍ കുംബ്ലെ - ഇന്ത്യ - 696
7. വഖാര്‍ യൂനിസ് - പാകിസ്താന്‍- 703
8. മാത്യു ഹൊഗാര്‍ഡ് - 670
9. ക്രിസ് കെയിന്‍സ് - ന്യൂസിലാന്റ് - 667
10. ഡാരന്‍ ഗഫ് - ഇംഗ്ലണ്ട് - 661
10. ജെയ്സണ്‍ ഗില്ലെസ്പി - ആസ്ട്രേലിയ - 661